video
play-sharp-fill

യുവാവ് കാമുകിയെ നടുറോഡില്‍ കുത്തിവീഴ്‌ത്തി ; ഏഴു തവണയാണ് യുവതിയുടെ ശരീരത്തില്‍ കത്തികയറ്റിയത്

യുവാവ് കാമുകിയെ നടുറോഡില്‍ കുത്തിവീഴ്‌ത്തി ; ഏഴു തവണയാണ് യുവതിയുടെ ശരീരത്തില്‍ കത്തികയറ്റിയത്

Spread the love

വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവ് കാമുകിയെ നടുറോഡില്‍ കുത്തിവീഴ്‌ത്തി. മദ്ധ്യപ്രദേശിലെ നീമച്ചയിലാണ് യുവതിയെ കുത്തിവീഴ്‌ത്തിയത്.

ഏഴു തവണയാണ് ശരീരത്തില്‍ കത്തികയറ്റിയത്. നടുറോഡിലെ ആക്രമണം തടയാതെ നോക്കിനില്‍ക്കുകയായിരുന്നു പ്രദേശവാസികള്‍. ഇവർ പകർത്തിയ വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചു.

‘ചോരവാർന്ന് റോഡില്‍ കിടന്ന ഇവരുടെ വീഡിയോയാണ് പുറത്തുവന്നത്. പ്രതി സ്ഥലത്ത് നിന്ന് ആക്രോശിക്കുന്നതും കാണാം. ഇവള്‍ എന്നെ വഞ്ചിച്ചു, ഇവള്‍ക്ക് പണമാണ് വേണ്ടത്. നിനക്ക് എത്ര കാമുകന്മാരുണ്ട്. അയാൻ,റയാൻ, അസാദ്, ഹർഷീദ്.”– അവൻ ആക്രോശിച്ചു. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്ന് യുവതിയെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ കുല്‍ദീപ് വർമ(23) യെ പൊലീസ് പിടികൂടി. കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം ഉറപ്പിക്കുകയാണ് പൊലീസ്. ബൊഹ്റ ബസാർ സ്വദേശിയായ 20-കാരിയാണ് ആക്രമിക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പ്രതി കേസർപുര സ്വദേശിയാണ്.പാർക്കിന് പുറത്തിരുന്ന് സംസാരിച്ച ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും യുവാവ് കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.