പത്രങ്ങളിൽ മരണവാർത്ത വരുമ്പോൾ അടക്കം എന്നാണെന്ന് മനസിലാക്കി മരണ വീടുകളിൽ എത്തി മോഷണം നടത്തുന്നത് പതിവ് ; മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

കൊച്ചി : മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. കൊല്ലം സ്വദേശിനി റിൻസിയാണ് അറസ്റ്റിലായത്. മെയ് മാസം 7ന് നടന്ന മോഷണ കേസിലെ പ്രതിയെയാണ് ഇന്ന് പൊലീസ് കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്‌തത്‌.

മരണവീട്ടിൽ കാത്തുനിൽക്കുകയും, പത്രങ്ങളിൽ മരണവാർത്ത വരുമ്പോൾ അടക്കം എന്നാണെന്ന് അറിഞ്ഞ് വീടുകളിൽ എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. അങ്ങനെയാണ് ഇവർ വീട്ടിലെത്തുന്നത്.

മരിച്ചയാളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഇവർ മൃതദേഹത്തിനൊപ്പം വീട്ടിലേക്ക് കയറി. തുടർന്ന് വീടിനുള്ളിലെ അലമാരിയിൽ നിന്നും 15 പവൻ സ്വർണ്ണം മോഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങൾ വഴി ആളെ തിരിച്ചറിഞ്ഞ ശേഷം പൊലീസ് കൊല്ലത്ത് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സ്വർണ്ണവും പൊലീസ് കണ്ടെടുത്തു.