പണം നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കും ; ഗർഭിണിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത യുവതി പിടിയിൽ

Spread the love

കൊച്ചി : പ്രണയം നടിച്ച്‌ ഗർഭിണിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത യുവതി അറസ്റ്റില്‍.

video
play-sharp-fill

കാക്കനാട് സ്വദേശിയുടെ പരാതിയില്‍ പ്രിൻസി എന്ന യുവതിയെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. നാലു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് യുവാവിന്റെ പരാതി.

കാക്കനാട് സ്വദേശിയായ 28കാരനെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്. പ്രണയത്തിലായതിനുശേഷം താൻ ഗർഭിണിയാണെന്ന് ഭീഷണിപ്പെടുത്തി ജനുവരി ഒമ്ബതിന് യുവാവിൻറെ അച്ഛൻ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച്‌ നാലു ലക്ഷം രൂപ പിൻവലിച്ചു. ജനുവരി 28ന് പരാതിക്കാരനെ ഫോണില്‍ വിളിച്ച്‌ പത്തു ലക്ഷം രൂപ കൂടി തന്നില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിക്കെതിരേ സമാനരീതിയിലുള്ള തട്ടിപ്പു കേസുകള്‍ പല സ്റ്റേഷനുകളിലും ഉണ്ടെന്നു പോലീസ് പറഞ്ഞു.