രാത്രിയിൽ ഒറ്റയ്ക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം നിൽക്കുന്ന യുവതി, ചോദ്യം ചെയ്തപ്പോൾ ഉരുണ്ടുകളി ; ബാഗ് പരിശോധിച്ചതോടെ കഞ്ചാവ് കണ്ടെത്തി ; കോട്ടയത്ത് വില്പനയ്ക്ക് എത്തിച്ച 200 ഗ്രാം കഞ്ചാവുമായി മണിമല സ്വദേശിനിയായ യുവതി ഈസ്റ്റ് പോലീസിൻ്റെ പിടിയിൽ

Spread the love

കോട്ടയം : വില്പനയ്ക്കത്തിച്ച കഞ്ചാവുമായി യുവതി പിടിയിൽ. മണിമല സ്വദേശിനി അർച്ചന (20) യാണ് പിടിയിലായത്.

video
play-sharp-fill

കഞ്ചാവുമായി ടൗണിലെത്തിയ യുവതിയെ കോട്ടയം ഈസ്റ്റ്‌ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. യുവതിയിൽ നിന്ന് 200 ഗ്രാമോളം കഞ്ചാവ് കണ്ടെടുത്തു.

ഞായറാഴ്ച രാത്രി 09.30 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് വെച്ച് യുവതിയെ സംശയകരമായ സാഹചര്യത്തിൽ കാണുകയും തുടർന്ന് ചോദ്യം ചെയ്തതോടെ  വില്പനക്കായി കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം കർശനമായ ലഹരി പരിശോധനകളാണ് കോട്ടയം ജില്ലയിൽ നടന്നുവരുന്നത്.