മകളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതി കഞ്ചാവുമായി പിടിയിൽ

Spread the love

കണ്ണൂർ: കൊലക്കേസ് പ്രതിയായ യുവതി കഞ്ചാവുമായി പിടിയിൽ. കരിവെള്ളൂർ ആണൂരിലെ ശിവദം അപ്പാർട്ട്മെന്റില്‍ കേരള എക്സൈസ് പയ്യന്നൂർ റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

രഹസ്യ വിവരം കിട്ടിയാണ് എക്സൈസ് സംഘം അപ്പാർട്മെൻ്റിലെത്തിയത്. കോട്ടയം സ്വദേശി കെ ശില്‍പ്പയാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസിലും ശില്‍പ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

ഇവർക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു. പയ്യന്നൂർ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി.സുരേഷിനാണ് കഞ്ചാവ് സംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group