play-sharp-fill
പത്തു കിലോ കഞ്ചാവുമായി യുവതി എക്സൈസ് പിടിയിൽ.

പത്തു കിലോ കഞ്ചാവുമായി യുവതി എക്സൈസ് പിടിയിൽ.

സ്വന്തം ലേഖകൻ
പാലക്കാട്: എക്‌സൈസ് സ്‌ക്വാഡ് പാർട്ടി പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവുമായി അട്ടപ്പാടി ഉറിയഞ്ചാള സ്വദേശിയായ അക്ക എന്ന് വിളിക്കുന്ന സുഗന്ധിയെ (40) അറസ്റ്റു ചെയ്തു. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി. പി. സൂലേഷ് കുമാറിന് പാലക്കാട് ടൗൺ ഭാഗത്ത് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന അക്കയെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് .പാലക്കാട് എക്‌സൈസ് സ്‌ക്വാഡിലെ വനിത സിവിൽ എക്‌സൈസ് ഓഫീസർ സ്മിത അക്കയുടെ ഫോൺ നമ്പറിൽ വിളിച്ച് ഇവരുമായി അടുപ്പം സ്ഥാപിച്ച് ശേഷം കഞ്ചാവ് ആവശ്യപ്പെടുകയും ഒരു കിലോഗ്രാം കഞ്ചാവ് 20000 രൂപാ നിരക്കിൽ നൽകാമെന്ന് സുഗന്ധി സമ്മതിച്ചു . കഞ്ചാവ് കൈമാറാൻ വേണ്ടി സ്റ്റേഡിയം സ്റ്റാൻഡിൽ എത്തിയപ്പോൾ എക്‌സൈസ് ഷാഡോ സംഘം തന്ത്ര പൂർവ്വം അക്കയെ വലയിൽ ആക്കുകയായിരുന്നു. എക്‌സൈസിന്റെ ബസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ വേണ്ടി പ്രൈവറ്റ് ബസുകൾ മാറി മാറി കയറിയാണ് സ്റ്റേഡിയം സ്റ്റാൻഡിൽ എത്തിയത്. മണ്ണാർക്കാട്ടിലെയും പാലക്കാട് ടൗണിലെയും കഞ്ചാവ് കച്ചവടക്കാർക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ച് നൽകുന്നത് അക്ക ആണെന്ന് പ്രതിയിൽ നിന്നും അറിയാൻ കഴിഞ്ഞു.. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ രാജാ സിംഗ് അവർകളുടെ നിർദേശ പ്രകാരം സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. രാജീവ് പ്രിവന്റിവ് ഓഫീസർ ലോതേർ ,സുമേഷ് , എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.