
പൊലീസിന്റെ സഹായത്തോടെ സ്ത്രീകൾ രാത്രിയിൽ നടക്കുന്നതല്ല സ്ത്രീ സുരക്ഷ : സി ആർ നീലകണ്ഠൻ
സ്വന്തം ലേഖിക
ചവറ : പോലീസിന്റെ അകമ്പടിയോടെ സ്ത്രീകളെ രാത്രിയിൽ തെരുവിലൂടെ നടത്തുന്നതല്ല സ്ത്രീസുരക്ഷയെന്ന് സി.ആർ.നീലകണ്ഠൻ പറഞ്ഞു. ജസ്റ്റിസ് ഫോർ വാളയാർ കിഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാളയാർ നീതിയാത്രയ്ക്ക് ചവറ ബസ്സ്റ്റാൻഡിൽ നൽകിയ സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏത് ദിവസവും ഏത് സമയവും നടക്കാൻ സ്ത്രീകൾക്ക് സാധിക്കുമ്പോഴേ സ്ത്രീസുരക്ഷ പൂർണമാവുകയുള്ളൂ. സ്ത്രീസുരക്ഷയ്ക്ക് നിരവധി നിയമങ്ങൾ ഉണ്ടായിട്ടും അതൊന്നും പാലിക്കപ്പെടുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരു കേസിലും ആരും ശിക്ഷിക്കപ്പെടുന്നില്ല. വാളയാറിലെ കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. കോടതിയുടെ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തിയാൽ മാത്രമേ കേസിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കൂ. അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.