രാത്രി മദ്യലഹരിയിൽ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറാൻ ശ്രമം; യുവാവ് പൊലീസ് പിടിയില്‍

Spread the love

കണ്ണൂർ: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് പിടിയില്‍.

video
play-sharp-fill

കണ്ണൂർ താവക്കരയിലെ ഹോസ്റ്റലില്‍ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
ഹോസ്റ്റലിലെ താമസക്കാർ പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

യുവാവ് മദ്യലഹരിയിലാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ജീപ്പിലായിരുന്നു പ്രതിയായ യുവാവ് ഇന്നലെ രാത്രി ഹോസ്റ്റലിന് സമീപമെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം ഹോസ്റ്റലിന് പുറത്ത് ജീപ്പ് നിർത്തി. ഇയാള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടക്കുന്നത് ചില താമസക്കാർ കാണുകയും വാർഡനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ജീവനക്കാർ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.