പേരൂരിൽ രണ്ട് പെൺകുട്ടികൾ അപകടത്തിൽ മരിച്ചത് ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ: അപകടം അമിത വേഗത്തിൽ പാഞ്ഞ കാർ ഇടിച്ച്; അമ്മ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ

പേരൂരിൽ രണ്ട് പെൺകുട്ടികൾ അപകടത്തിൽ മരിച്ചത് ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ: അപകടം അമിത വേഗത്തിൽ പാഞ്ഞ കാർ ഇടിച്ച്; അമ്മ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ

സ്വന്തം ലേഖകൻ

കോട്ടയം: പേരൂരിൽ രണ്ട് പെൺകുട്ടികൾ കാറിടിച്ച് മരിച്ചത് അമ്മയ്ക്കൊപ്പം ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ. പേരൂർ – ഏറ്റുമാനൂർ ബൈപ്പാസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നായിരുന്നു അപകടം. പേരൂർ കണ്ണംഞ്ചിറ കോളനിയിൽ ബിജുവിന്റെ മക്കളായ നീനു (നൈനു – 16) ,
അന്നു ( 19 ) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലെജി (45) അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. അപകടത്തിനിടയാക്കിയ കാർ ഓടിച്ച പേരൂർ മുല്ലൂർ ഷോൺ മാത്യു (19) പരിക്കുകളോടെ മാതാ അശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ മരിച്ച നൈനു


അന്നു

ഏറ്റുമാനൂർ ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലൂടെ നടന്ന് വരികയായിരുന്ന ലെജിയുടെയും മക്കളുടെയും ഇടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഏറ്റുമാനൂരിൽ നിന്നും ചെരുപ്പ് വാങ്ങിയ ശേഷം , ലെജിയുടെ വീടായ വൈക്കത്തേയ്ക്ക് പോകാനായാണ് കുടുംബം റോഡിലേയ്ക്ക് ഇറങ്ങിയത്. വീട്ടിൽ നിന്നുള്ള ഇടവഴിയിലൂടെ പേരുർ റോഡിലേയ്ക്ക് കയറുകയായിരുന്നു കുടുംബം.


ഈ സമയം അമിത വേഗത്തിൽ വന്ന കാർ ഇവരെ ഇടിച്ച് തെറിപ്പിച്ചു. പത്ത് മീറ്ററോളം ദൂരെയാണ് മൂന്നു പേരും തെറിച്ച് വീണത്. നിയന്ത്രണം നഷ്ടമായ കാർ റോഡിൽ നിന്നും തെന്നി മാറി സമീപത്തെ പുരയിടത്തിലേയ്ക്ക് പാഞ്ഞ് കയറി. ഇവിടെ നിന്ന തേക്ക് മരത്തിൽ ഇടിച്ചാണ് കാർ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും രണ്ടു കുട്ടികളും മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


മരം വെട്ട് റിങ്ങ് ഇറക്കൽ തൊഴിലാളിയാണ് കുട്ടികളുടെ അച്ഛൻ ബിജു. ഹരിത കർമ്മ സേന അംഗമാണ് ലെജി. വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളജിലെ ബികോം വിദ്യാർത്ഥിനിയാണ് മരിച്ച അന്നു. കാണക്കാരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ് നൈനു. ഇവരുടെ സഹോദരി ആതിര എറണാകുളം ഏഷ്യാനെറ്റ് കോൾ സെന്റർ ജീവനക്കാരിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ട് നൽകും.