video
play-sharp-fill

അംശദായം ഇനി ഓണ്‍ലൈനായി അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ പണമിടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി

അംശദായം ഇനി ഓണ്‍ലൈനായി അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ പണമിടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി

Spread the love

കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ഓണ്‍ലൈന്‍ പണമടയ്‌ക്കല്‍ സംവിധാനം ആരംഭിച്ചിരിക്കുന്നതിനാല്‍, ഇനി മുതല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പേരിലുള്ള അക്കൗണ്ട് നമ്പര്‍ 57037145715-ലേക്ക് അംശദായം അടയ്ക്കുന്നത് അവസാനിപ്പിച്ചു.

ജില്ലാ ഓഫീസിലൂടെ അംഗത്വം നേടിയവര്‍ മേല്‍പറഞ്ഞ അക്കൗണ്ടിലേക്ക് ഇനി അംശദായം അടക്കരുതെന്നും, ജൂലൈ 31നകം അംഗങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഇതുവരെ അടച്ച അംശദായത്തുക ഓഫീസില്‍നിന്ന് അപ്രൂവ്ചെയ്ത് വാങ്ങണം. ഓഗസ്റ്റ് മുതല്‍ പണമിടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും. അതിനാല്‍, എല്ലാ അംഗങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി ഫോട്ടോ, ആധാര്‍ കോപ്പി, ബാങ്ക് പാസ്ബുക്ക് സിംഗിള്‍ അക്കൗണ്ട് കോപ്പി, വയസു തെളിയിക്കുന്ന രേഖ, ക്ഷേമനിധി ഐ.ഡി. കാര്‍ഡ് (ഒറിജിനല്‍), മുഴുവന്‍ അടവുരേഖകള്‍, നോമിനിയുടെ പേരും വയസും എന്നീ രേഖകളുമായി അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്‍റെ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കായി 0481-2300762

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group