ജോലി ചെയ്തുകൊണ്ടിരിക്കെ വാട്ടർ ടാങ്ക് തകർന്ന് തലയിൽ വീണു ; തമിഴ്നാട് സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love

കോഴിക്കോട് : തിരുവണ്ണൂരിൽ വാട്ടർ ടാങ്ക് തകർന്ന്തൊഴിലാളി മരിച്ചു. ഇന്ന് രാവിലേ 9 മണിയോടെയായിരുന്നു അപകടം.

തമിഴ്‌നാട് സ്വദേശിയായ അറുമുഖമാണ് മരിച്ചത്. തിരുവണ്ണൂർ സ്വദേശിയായ മീന രാജന്റെ വീട്ടിൽ വാട്ടർ ടാങ്ക് ജോലി ചെയ്തുകൊണ്ടിരിക്കെ ടാങ്ക് തകർന്ന് തലയിൽ വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group