
കോട്ടയത്തെ കോവിഡ് വ്യാപനം. വിദേശയാത്രയുടെ ഭാഗമായി സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തിയവരിലും വൈറസ്. കൂടുതല്‍ പരിശോധനക്കിറ്റുകള്‍ ജില്ലയില്‍ എത്തിക്കാനുള്ള ശ്രമവുമായി ആരോഗ്യ വകുപ്പ്. മെഡിക്കല്‍ കോളജ് ആശുപത്രി, ജില്ലാ ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധന ലഭ്യം.മഴയ്ക്കു പിന്നാലെ പടര്‍ന്നുപിടിച്ച പനിയോടൊപ്പം കോവിഡും ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.
മലയോര മേഖലയിലടക്കം മഴ കനത്തതോടെ ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനിടെയാണ് ജില്ലയിലെ കോവിഡ് വ്യാപനം.മഴ മൂലമുള്ള പനിയാകുമെന്ന് കരുതി ആശുപത്രികളില്‍ എത്തിയവര്‍ നടത്തിയ പരിശോധനകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വിദേശയാത്രയുടെ ഭാഗമായി സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തിയവരിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ഒരു പോസിറ്റീവ് കേസ് മാത്രമായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ പരിശോധന നടന്നുവെന്നും എണ്ണം ഉയര്‍ന്നതിന്റെ മറ്റൊരു കാരണം അതാകാമെന്നും വകുപ്പ് കരുതുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ കൂടുതല്‍ രോഗബാധിതര്‍ കോട്ടയം നഗരസഭയിലാണ്.
എന്നാല്‍, അപകടകരമായ സാഹചര്യം ഇല്ലെന്നും ജാഗ്രതയോടെ ഇടപെട്ടാല്‍ മതിയെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്.ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.
അതെ സമയം രാജ്യത്തു പുതുതായി റിപ്പോർട്ട് ചെയ്തതിൽ ഒരെണ്ണം എൻബി.18.1 വകഭേദവും നാലെണ്ണം എൽഎഫ്.7 വകഭേദവുമാണ്. എൻബി.18.1 തമിഴ്നാട്ടിലും എൽഎഫ്.7 ഗുജറാത്തിലുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള കോവിഡ് കേസുകളിൽ 53 ശതമാനവും ജെഎൻ.1 വകഭേദം വഴിയാണ്. ബിഎ.2, ഒമിക്രോൺ എന്നീ ഉപവിഭാഗങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ചൈനയിൽ നേരത്തേ സ്ഥിരീകരിച്ച എൻബി.18.1 വകഭേദം വഴിയുള്ളതു താരതമ്യേന കുറഞ്ഞ ഭീഷണിയാണെന്നും എന്നാൽ ഇവയുടെ ചില ഉപവകഭേദങ്ങൾക്കു വ്യാപന സാധ്യത കൂടുതലാണെന്നും ഇൻസാകോഗ് വ്യക്തമാക്കുന്നു