
ലാബ് അസിസ്റ്റൻസിന് അർഹതപ്പെട്ട നീതി പുനഃസ്ഥാപിക്കണം: ഡോ .എൻ.ജയരാജ് എം എൽ.
സ്വന്തം ലേഖകൻ
കോട്ടയം: തടസ്സവാദങ്ങളിലും അവകാശ ധ്വംസനങ്ങളിലും പ്രതിഷേധിച്ച് ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ കോട്ടയം ഹയർ സെക്കണ്ടറി ആർ. ഡി.ഡി. ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡോ. എൻ.ജയരാജ് എം.എൽ. എ. ഉദ്ഘാടനം ചെയ്തു. ലാബ് അസിസ്റ്റൻസിന് അർഹതപ്പെട്ട നീതി നിഷേധിക്കപ്പെട്ടിരിക്കുന്നത് പുന:സ്ഥാപിക്കണമെന്ന് അദേഹം പറഞ്ഞു.
കേരളത്തിലെ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഇരുപത്തൊന്ന് വർഷമായി ജോലി ചെയ്യുന്ന ലാബ് അസിസ്റ്റൻസിൻ്റെ പ്രവേശന കാലം മുതലുള്ള നിയമനാംഗീകാരം, നോഷണൽ ഫിക്സേഷൻ, വാർഷിക ഇൻക്രിമെൻറ് എന്നിവ നൽകാൻ കൃത്യമായ ഉത്തരവുണ്ടായിട്ടും അവ തടയുകയാണ്. തുടർച്ചയായി മേൽഘടകങ്ങളിലേക്കും സർക്കാരിലേക്കും സംശയ നിവാരണം എന്ന പേരിൽ ക്ലാരിഫിക്കേഷൻ ചോദിച്ച് ആനുകൂല്യങ്ങളും അവകാശങ്ങളും നൽകാതെ നീട്ടിക്കൊണ്ടുപോവുകയാണ്. ആർ.ഡി.ഡി. ഓഫീസിലെ രണ്ട് സെക്ഷൻ ക്ലാർക്കുമാരുടെയും സൂപ്രണ്ടിൻ്റെയും നേതൃത്വത്തിൽ യാതൊരു മാനദണ്ഡവുമില്ലാതെ നടക്കുന്ന നിരുത്തവാദപരമായ ഇടപെടീലുകളിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാബ് അസിസ്റ്റൻസിനെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തുവാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എ.കെ.പി.എൽ. എ. വർക്കിംഗ് പ്രസിഡൻറ് ജോൺസി ജേക്കബ്, ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, എന്നിവർ ആവശ്യപ്പെട്ടു.
അഡ്വ. കെ. അനിൽകുമാർ, ജയ്ക് സി.തോമസ്, അഡ്വ. ജി. ഗോപകുമാർ, ജോസ്മോൻ മുണ്ടയ്ക്കൽ അരുൺ ജോസ്, സജി തോമസ് , ടി.വി കുര്യാക്കോസ്, കെ.സി ജോർജ്, ബിൻസ് ജോൺ, ജിജോ സെബാസ്റ്റ്യൻ, ജോൺ ഏബ്രഹാം, മനോജ് കുമാർ സജേഷ് കുമാർ, ജിൻസി ജോസഫ്, ബിജു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.