ലാബ് അസിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കും : മന്ത്രി റോഷി അഗസ്റ്റിൻ

ലാബ് അസിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കും : മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം :ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

യോഗ്യതാ നിർണയ പരീക്ഷ, നൈറ്റ് വാച്ചുമാൻ ഡ്യൂട്ടി തുടങ്ങിയ ലാബ് അസിസ്റ്റൻസിന്റെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പരിഹാരം കാണുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രസ്താവിച്ചു.

എ. കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് അധ്യക്ഷനായിരുന്നു. എച്ച്. സലാം എംഎൽഎ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, എസ്. സുദർശനൻ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), കെ. അശോക് കുമാർ ( ഹയർ സെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർ) ടി. വി കുര്യാക്കോസ്, അരുൺ ജോസ്, സജി തോമസ്, വി. കെ. വിദ്യാനാഥ്, കെ സി. ജോർജ്, ജിജോ സെബാസ്റ്റ്യൻ, മാത്യു ഡാനിയൽ, ലിജോ ആന്റണി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ രണ്ടിൽ കൂടുതൽ ബാച്ചുകൾ ഉള്ള സ്കൂളുകളിൽ കൂടുതൽ ലാബ് അസിസ്റ്റൻസിനെ നിയമിക്കണമെന്നും ഇൻ സർവീസ് കോഴ്സ് നടത്തി ലാബ് അസിസ്റ്റന്റുമാരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കണം എന്നും പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജോൺസി ജേക്കബ് (പ്രസിഡന്റ്), സുമേഷ് കാഞ്ഞിരം (ജനറൽ സെക്രട്ടറി) പി എം സൈനുദ്ദീൻ (ട്രഷറർ), അരുൺ ജോസ്, സജി തോമസ്, എം പി ജോർജ് എന്നിവരെ വൈസ് പ്രസിഡന്റ് മാരായും കെ സി ജോർജ് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെയും സെക്രട്ടറിമാരായി അനിൽ ചെമ്പകശ്ശേരി, ബെന്നി വർഗീസ്, ജീൻ പി മാത്യു, ബിനി തൃശൂർ,ബിജു മാത്യു, ജോസി എ എസ്, ജോൺ എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.