ഗവ. എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലെ ലാബ്‌ അസിസ്റ്റന്റുമാർ സമരത്തിലേക്ക്; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 6 ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുൻപിൽ സമരം നടത്തും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗവ.- എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിലെ ലാബ്‌ അസിസ്റ്റന്റുമാർ 2022 ജൂലൈ 6 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി ഡയറക്ടറേറ്റിന് മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ധർണ സമരം നടത്തുന്നു. KNETO, AKPLA, GHLA, KHSLU എന്നിവയുടെ സംയുക്ത കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ് അസോസിയേഷൻ (FHSLA) ആഭിമുഖ്യത്തിൽ ആണ് സമരം നടത്തുന്നത്.

ഹയർ സെക്കന്ററി പരീക്ഷ മാന്വലിലെ നോട്ട് പരാമർശം ഒഴിവാക്കുക, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ആർ. ഡി. ഡി ഓഫീസുകൾ തടഞ്ഞു വച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക,പൊതുവിദ്യാഭ്യാസ വകുപ്പിന് (HS, HSE, VHSE) കീഴിൽ വരുന്ന എല്ലാ ഉയർന്ന തസ്തികളിലേക്കും ന്യായമായ പ്രേമോഷൻ ചാനൽ ഉറപ്പ്‌ വരുത്തുക, പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുള്ള ടെസ്റ്റ്‌ ഒഴിവാക്കി ഇൻ സർവീസ് കോഴ്സ് അനുവദിക്കുക,ആനുപാതിക അടിസ്ഥാനത്തിൽ ഗ്രേഡ് പ്രമോഷൻ (50%) അനുവദിക്കുക,സൂപ്പർ ന്യൂമറി ആയി വെട്ടിക്കുറച്ച ലാബ് അസിസ്റ്റന്റ് തസ്തിക, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വർദ്ധിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാന യോഗ്യത പ്ലസ്ടു സയൻസായി ഉയർത്തുക, ലാബ് അസിസ്റ്റന്റ് തസ്തികയുടെ പേര് മാറ്റാൻ ഉള്ള നീക്കം ഉപേക്ഷിക്കുകയും ലാബ് അസിസ്റ്റന്റ് തസ്തികയോടുള്ള വിവേചനം അവസാനിപ്പിക്കുകയും ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

ചെയർമാൻ ഗിരിധരൻ, കൺവീനർ ജോൺസി ജേക്കബ്, വൈസ് ചെയർമാൻ മുഹമ്മദ് നബീൽ, ജോയിൻ കൺവീനർ ബൈജു എ, ട്രഷറർ മഹിൻ സജിത്ത് കെ., എക്സിക്യൂട്ടീവ് മെമ്പേഴ്സ് സുമേഷ് കാഞ്ഞിരം രാജേഷ് ഇ., ജയകൃഷ്ണൻ കെ. അഖിൽ ടി എന്നിവർ നേതൃത്വം നൽകും.