തൃശ്ശൂര്‍ മേയര്‍ പദവിയെച്ചൊല്ലി ഗുരുതര ആരോപണങ്ങള്‍; ലാലി ജെയിംസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്; പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Spread the love

തൃശൂർ: മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കോർപറേഷൻ കൗണ്‍സിലർ ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെൻഡ് ചെയ്തു.

video
play-sharp-fill

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. തൃശൂർ ഡിസിസിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കെപിസിസി പ്രസിഡന്റിന്റെ നടപടി.

മേയർ പദവി പണം വാങ്ങിയാണ് ഡോ. നിജി ജസ്റ്റിന് നല്‍കിയതെന്ന ഗുരുതര ആരോപണമാണ് ലാലി ജെയിംസ് ഉയർത്തിയത്. വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ് പരസ്യമായി ഇക്കാര്യം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വവും പ്രതിസന്ധിയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും യുഡിഎഫ് മേയർ സ്ഥാനാർഥി ഡോ. നിജി ജസ്റ്റിനെയും ലക്ഷ്യമിട്ടായിരുന്നു അവരുടെ ആരോപണങ്ങള്‍.