കയാക്കിങ് അപകടത്തിൽപ്പെട്ട കൂട്ടുകാരെ രക്ഷിക്കാൻ ശ്രമം ; തടാകത്തിലേക്ക് ചാടിയ മലയാളി യുവാവ് മരിച്ചു ; സുഹൃത്തുക്കൾ രക്ഷപ്പെട്ടു

Spread the love

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ കയാക്കിങ്  അപകടത്തിൽ പെട്ട സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മരിച്ചു.

ആലപ്പുഴ സ്വദേശിയായ ബിപിൻ മൈക്കിൾ (40) ആണ് മുങ്ങി മരിച്ചത്.

കയാക്കിങ്  അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ തടാകത്തിൽ ചാടി രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം. അപകടത്തിൽ പെട്ടവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർ രക്ഷപ്പെട്ടു. എന്നാൽ ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്ന ബിപിന്‍റെ മൃതദേഹം പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് കരക്കെടുത്തത്.

ഭാര്യയും, മൂന്ന് മക്കളുമുണ്ട്. ന്യൂജേഴ്‌സിയിലായിരുന്നു താമസം.