കുവൈറ്റിൽ കൊറോണ പടർന്നു പിടിക്കുന്നു: തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 841 കേസുകൾ; 232 ഇന്ത്യക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരിൽ കൂടുതൽ പേരും ഇന്ത്യക്കാർ

Spread the love

തേർഡ് ഐ ബ്യൂറോ

കുവൈറ്റ് സിറ്റി: ലോകരാഷ്ട്രങ്ങളെ എല്ലാം ഞെട്ടിച്ച് കൊറോണ വൈറസ് ബാധ ആഞ്ഞടിക്കുമ്പോൾ കുവൈറ്റിലും ഭീതിജനകമായ അന്തരീക്ഷം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും കോവിഡ് ബാധിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചിരിക്കുന്നത് ഇന്ത്യക്കാരെയാണ് എന്നതാണ് ഏറ്റവും ഭീകരമായ സ്ഥിരി.

കുവൈറ്റിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 841 കേസുകളിൽ 232 പേരും ഇന്ത്യക്കാരാണ്. ഇവരിൽ ഭൂരിഭാഗവും മലയാളികലാണ് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം കുവൈറ്റിൽ രോഗം ബാധിച്ച് അഞ്ചു പേരാണ് മരിച്ചത്. 242 ഇന്ത്യക്കാർ അടക്കം 1048 പേർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 15693 വർദ്ധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അയ്യായിരം കടന്നു. ഇതോടെ കുവൈറ്റിലുള്ള അഞ്ചിൽ ഒരു ഇന്ത്യക്കാരനു രോഗം ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

തിങ്കളാഴ്ച ഇന്ത്യക്കാരെ കൂടാതെ 194 ഈജിപ്യഷൻസിനും, 162 കുവൈറ്റ് പൗരന്മാർക്കും, 63 ബംഗ്ലാദേശികൾക്കും, 190 മറ്റു രാജ്യക്കാർക്കും തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 112 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്.