തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും; ഇടതുപക്ഷത്തിന് തുടർഭരണം ഉറപ്പെന്നും കെവി തോമസ്

Spread the love

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ്. കൂടാതെ ഇടതുപക്ഷത്തിന് തുടർഭരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫില്‍ ഇപ്പോഴെ മുഖ്യമന്ത്രിയെ ചൊല്ലി തമ്മിലടി തുടങ്ങി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ സ്ഥിതി മോശമെന്നും, രാഷ്ട്രീയത്തില്‍ ഒളിച്ചോട്ടം ശരിയല്ലെന്നും കെവി തോമസ് പറഞ്ഞു.

video
play-sharp-fill

ഇത്തവണ കൂടി അധികാരത്തില്‍ വരുന്നില്ലെങ്കില്‍ കോണ്‍ഗ്രസും പിരിച്ചുവിടേണ്ടി വരും. സ്ഥിതി വളരെ മോശമാണ്. വോട്ട് പെട്ടിയിലാണ് കിടക്കുന്നത്. അതിന് മുന്‍പേ ആരാണ് മുഖ്യമന്ത്രി എന്ന് തര്‍ക്കമാണ്. ഇവരുടെ സ്വഭാവം എല്ലാവര്‍ക്കും മനസിലായി. സ്വാഭാവികമായി അടുത്ത ഭരണം എല്‍ഡിഎഫിനായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.