
ഇടുക്കി: റോഡരികിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജയിംസ് ബെന്നി(27) ആണ് മരിച്ചത്.
തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണാണ് മരണം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് ആഴത്തിലുള്ള കുഴിയിലേയ്ക്ക് വീഴുകയായിരുന്നു. ജെയിംസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റന്നാള്‍ വിദേശത്തേയ്ക്ക് പോകാനിരിക്കെയാണ് ദുരന്തം.
കലുങ്ക് നിർമ്മിക്കുന്നതിനായി ഒരുമാസം മുൻപാണ് പിഡബ്ല്യുഡി കുഴിയെടുത്തത്. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവികൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ സംഘടനകള്‍ പിഡബ്ല്യൂഡി ഓഫീസ് ഉപരോധിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പതിവ് പല്ലവിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് രംഗത്തെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീഴ്ചയെങ്കില്‍ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.



