കുഴിമറ്റം പള്ളിക്കവല – കുമ്പാടി – കാര്യക്കുളം പടി റോഡ് നവീകരണം; എംഎൽഎ ഫണ്ടിൽ നിന്നും 45 ലക്ഷം അനുവദിച്ചു; നിർമ്മാണ ഉദ്ഘാടനം നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

Spread the love

കുഴിമറ്റം: താറുമാറായി കിടന്ന കുഴിമറ്റം പള്ളിക്കവല – കുമ്പാടി – കാര്യക്കുളം പടി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനായ് എംഎൽഎ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചു.

video
play-sharp-fill

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർമ്മാണ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമ്മൻ, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, പഞ്ചായത്ത് മെമ്പർമാരായ എബിസൺ എബ്രഹാം, ബിനിമോൾ സനൽകുമാർ, റോയ് മാത്യൂ , ജീനാ ജേക്കബ്ബ്, ഡിസിസി ജനറൽ സെക്രട്ടറി ജോണി ജോസഫ്, മണ്ഡലം പ്രസിഡൻ്റ് ഇട്ടി അലക്സ്, ബാബുകുട്ടി ഈപ്പൻ, യൂത്ത് കോൺഗ്രസ് നേതാവ് അരുൺ മർക്കോസ് മാടപ്പാട്ട്, ബൂത്ത്  പ്രസിഡന്റുമാരായ എബി പുന്നുസ്, കുര്യച്ചൻ കോയിത്തറ, മാത്യു ജോൺ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group