
കാസര്‍ഗോഡ്: കെഎസ്‌ആര്‍ടിസി യാത്രക്കാരനില്‍ നിന്നും 27.5 ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്സൈസ് സംഘം പിടികൂടി.
മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയെ ( 24 ) എക്സൈസ് അറസ്റ്റ് ചെയ്തു.
കാസര്‍ഗോഡ് – പയ്യന്നൂര്‍ ബസില്‍ നിന്നാണ് പണവുമായി മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയത്. ബാഗിലും വസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കുഴല്‍പ്പണം. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂവെന്ന് എക്സൈസ് സംഘം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group