കുഴൽകിണർ അപകടം ; കുട്ടിയെ രക്ഷിക്കാൻ പാറ തുരക്കുന്നതിനുഉള്ള അത്യാധുനിക ഉപകരണം കൊണ്ടു വന്നു
സ്വന്തം ലേഖകൻ
തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോള്‍ കുട്ടി അപകടത്തില്‍പ്പെട്ടിട്ട് 47 മണിക്കൂര്‍ പിന്നിട്ട് കഴിഞ്ഞു. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്.
ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നിലവില്‍ കുഴല്‍ക്കിണറില്‍ 100 അടി താഴ്ചയിലാണ് രണ്ടര വയസ്സുകാരന്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴല്‍ കിണറിന് സമീപം ഒരു മീറ്റര്‍ വീതിയില്‍ വഴി തുരന്ന് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ ഈ തുരങ്കത്തിലൂടെ പോകും. കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവരാനാണ് ശ്രമം. മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെങ്കിലും മറ്റ് വഴികളില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദേശവാസിയായ ബ്രിട്ടോയുടെ ഇളയമകനായ സുജിത്താണ് അപകടത്തില്‍പ്പെട്ടത്. 26 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയില്‍ കുരുക്കിട്ട് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് വഴുതി 68 അടി താഴ്ചയിലേക്ക് പതിച്ചത്. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളമെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്.