കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയില്‍ വീണു; യുവാവിന് ദാരുണാന്ത്യം; ഓരാള്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

പാലക്കാട്:മണ്ണാര്‍ക്കാട് കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു.

ഓരാള്‍ക്ക് പരുക്കേറ്റു. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകന്‍ മൊയ്തീന്‍ (24) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകന്‍ ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെ കോടതിപടി ഹാര്‍മണി അപ്പാര്‍ട്ട്മെന്റിലെ കുഴല്‍ കിണര്‍ തകരാറിലായത്. റിപ്പയര്‍ ചെയ്യുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയില്‍ വീഴുകയായിരുന്നു.