അവൻ യാത്രയായി മടക്കമില്ലാത്ത ലോകത്തേയ്ക്ക്..! രക്ഷാപ്രവർത്തനങ്ങളും പ്രാർത്ഥനകളും വിഫലം; കുഴൽക്കിണറിൽ വീണ കുട്ടി മരണത്തിന് കീഴടങ്ങി
സ്വന്തം ലേഖകൻ
ചെന്നൈ: കുഴൽക്കിണറിൽ വീണ കുട്ടി, ലോകത്തിന്റെ പ്രാർത്ഥനകളെ മുഴുവൻ വിഫലമാക്കി യാത്രയായി. വേദനകളില്ലാത്ത, മനുഷ്യന്റെ ചതികളില്ലാത്ത ആ ലോകത്തേയ്ക്ക് അവൻ യാത്ര പറഞ്ഞു നീങ്ങി. സുജിത്ത് വിൽസൺ എന്ന രണ്ടര വയസുകാരനാണ് ജീവിതം കുഴൽക്കിണറിനുള്ളിൽ അവസാനിപ്പിച്ച് മടങ്ങിയത്. നാലു ദിവസത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കുഴൽക്കിണറിൽ നിന്നും പുറത്തെടുക്കുമ്പോൾ അഴുകിത്തുടങ്ങിയിരുന്നു. കുട്ടിയെ രക്ഷിക്കാനായി നാലര ദിവസത്തോളം നടത്തിയ പ്രവർത്തനങ്ങളാണ് ഇതോടെ വിഫലമായത്.
ബലൂൺ ടെക്‌നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്. മണപ്പാറയിലെ ആശുപത്രിയിലേക്ക് ശരീരം മാറ്റി.
വെള്ളിയാഴ്ച വൈകിട്ടാണ് സുജിത്ത് കുഴൽക്കിണറിൽ വീണത്. 25 അടി താഴ്ചയിലേക്കായിരുന്നു കുട്ടി വീണത്. എന്നാൽ രക്ഷാ പ്രവർത്തനത്തിനിടയിൽ 85 അടി താഴ്ചയിലേക്ക് പോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച പുലർച്ചെ വരെ കുട്ടി പ്രതികരിച്ചിരുന്നു. ഇതോടെ കുട്ടിക്ക് ഓക്സിജൻ നൽകിയും മറ്റും ജീവൻ നില നിർത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അത്യാധുനിക ഉപകരണങ്ങൾ കൊണ്ടുവന്നും സമാന്തരമായി കിണർ കുഴിച്ചും കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും എല്ലാ ശ്രമങ്ങളും പാഴാകുകയായിരുന്നു.
ക്യാമറ ഇറക്കി പരിശോധിച്ചപ്പോഴാണ് മൃതദേഹം അഴുകിയിരുന്നതായി കണ്ടെത്തിയത്. പുലർച്ചെയാണ് മൃതദേഹം പൂർണമായും പുറത്തെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കളിക്കുന്നതിനിടെ സുജിത്ത് ഉപയോഗശൂന്യമായ കുഴൽക്കിണറിലേക്ക് വീണത്.
ചൊവ്വാഴ്്ച പുലർച്ചെ ഒരു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ എത്തിയായിരുന്നു മരണം സ്ഥിരീകരിച്ചത്. രാത്രി 10 മണിയോടെ തന്നെ ദുർഗ്ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ശരീരം അഴുകി കൈകാലുകൾ വേർപെടുന്ന നിലയിലായിരുന്നു പുറത്തെടുക്കുമ്പോൾ ശരീരം. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം പാത്തിമ പുത്തൂരിലെ പള്ളിയിൽ സംസ്‌കാരം നടക്കും.