കുവൈറ്റിൽ കുടുങ്ങിയ മാലാഖമാർക്ക് സഹായവുമായി തേർഡ് ഐ; തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനെ തുടർന്നു തൊഴിലുടമ തടങ്കലിലാക്കിയ 150 ലധികം മലയാളി നഴ്‌സുമാർക്ക് മോചനം; ഇടപെടലിനു നന്ദി പറഞ്ഞ് നഴ്‌സുമാരുടേയും, കുവൈറ്റിലെ മലയാളികളുടേയും വീഡിയോ സന്ദേശം തേർഡ് ഐ ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കുവൈറ്റിൽ മലയാളിയുടെ ചതിയിൽപ്പെട്ട് കുടുങ്ങിയ നഴ്‌സുമാർക്ക് സഹായമായത് തേർഡ് ഐ ന്യൂസ് ലൈവിന്റെ നിർണ്ണായക ഇടപെടൽ. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെ തുടർന്നു കേന്ദ്ര സംസ്ഥാന സർക്കാരുകളും കുവൈത്തിലെ ഇന്ത്യൻ എംബസിയും വിവിധ സംഘടനകളും വിഷയത്തിൽ ഇടപെട്ടതോടെ ബുധനാഴ്ച അഞ്ച് മണിയോടെ നഴ്‌സുമാർക്ക് മോചനം ലഭിച്ചു. ഇവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തേർഡ് ഐ വാർത്ത കുവൈറ്റിലെ മലയാളികൾ വ്യാപകമായി ഷെയർ ചെയ്തതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്. തുടർന്ന് മലയാളി അസോസിയേഷനടക്കം വിവിധ സംഘടനകൾ വിഷയത്തിൽ ഇടപെടുകയായിരുന്നു.
പന്ത്രണ്ടു വർഷത്തിലേറെയായി കുവൈറ്റിൽ ജോലി ചെയ്തിരുന്ന 150 ഓളം മലയാളി നഴ്‌സുമാർക്കാണ് ഇപ്പോൾ ദുരിതത്തിൽ നിന്നും മോചനമായിരിക്കുന്നത്. പത്തനംതിട്ട റാന്നി സ്വദേശിയായ കെ.ടി മാത്യു നടത്തുന്ന അൽ – ഈസാ (വേർട്ടസ്) എന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് ഏജൻസി വഴിയാണ് ഇവർ കുവൈറ്റിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡിനു ശേഷം ഇവർക്കു ശമ്പളവുമില്ല, ദുരിതവും മാത്രമായിരുന്നു . അതോടെ ഇരുട്ടിലായിരുന്നു ഇവരുടെ ജീവിതം. ഇതേ തുടർന്നു ഇവരെ രണ്ടു ദിവസത്തോളമായി താമസ സ്ഥലത്തിനു സമീപം പൂട്ടിയിട്ടിരിക്കുകയായിരുന്നു. കമ്പനിയുടെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്ന ഷുവൈവിലേയ്ക്കു ഇവരെ വിളിപ്പിക്കുകയായിരുന്നു. ഇവിടെ എത്തിച്ച ശേഷം രഹസ്യ കേന്ദ്രത്തിൽ തടവിൽ വച്ചു. ഇവിടെ ഇവർ സമരം ആരംഭിച്ചു.
ഈ വിവരം തേർഡ് ഐ ന്യൂസിൻ്റെ കുവൈറ്റിലെ സുഹൃത്തുക്കൾ ചീഫ് എഡിറ്റർ ശ്രീകുമാറിൻ്റെ ശ്രദ്ധയിൽ പെടുത്തി.തുടർന്ന് ഇത് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് ചൊവ്വാഴ്ച വാർത്ത പുറത്തു വിട്ടു. വാർത്ത പുറത്തു വന്നതോടെ കുവൈറ്റിലെ മലയാളികൾ സംഘടിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇത് സംബ്ബന്ധിച്ച് നിരവധി വാർത്ത പ്രസിദ്ധികരിച്ചു. ഇതിനു ശേഷം ഇവരെ ഗുണ്ടകളുടെ നേതൃത്വത്തിൽ എത്തിയ സംഘം അടച്ചു പൂട്ടുകയായിരുന്നു. തുടർന്നു ഇവർ കുടുക്കിയ വീഡിയോ സഹിതം തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകി. ഇതോടെയാണ് സംഭവം വിവാദമായി മാറിയത്. വാർത്ത ശ്രദ്ധയിൽ പെട്ട, ഇന്ത്യൻ എംബസിയും സംസ്ഥാന, കേന്ദ്ര സർക്കാരുകളും വിഷയത്തിൽ സജീവമായി ഇടപെട്ടു. നഴ്‌സുമാരുടെ പരാതി തേർഡ് ഐ ന്യൂസ് ലൈവിന്റെ ശ്രദ്ധയിലെത്തിച്ച വിവിധ മലയാളി സംഘടനകളും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെയാണ് മലയാളി നഴ്‌സുമാർക്ക് മോചനത്തിനു വഴിയൊരുങ്ങിയത്.