തേർഡ് ഐ ബ്യൂറോ
കോട്ടയം: കുവൈറ്റിൽ വിഷമദ്യ ദുരന്തത്തെ തുടർന്നു നാലു യുവാക്കൾ മരിച്ചു. ആറു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുവൈറ്റിലെ ജഹറയിലെ തൈമ പ്രദേശത്താണു സംഭവം.
ഗുരുതരാവസ്ഥയിൽ ജഹറ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാൾക്ക് കാഴ്ച നഷ്ടപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണമടഞ്ഞവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. വിഷ മദ്യം കഴിച്ചത് മൂലമാണു അത്യാഹിതം സംഭവിച്ചത്.
പ്രാദേശികമായി നിർമ്മിച്ച ചാരായമാണു ദുരന്തത്തിനു കാരണമായത്.ഇത് വിതരണം ചെയ്ത ബിദൂനി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണു. മദ്യം നിർമ്മിച്ചത് അറസ്റ്റിലായ ബിദൂനി യുവാവാണോ അല്ലെങ്കിൽ ഇയാൾ പുറത്തു നിന്നും വാങ്ങി ദുരന്തത്തിനു ഇരയായവർക്ക് നൽകിയതാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണു.
സംഭവത്തിനു പിന്നിൽ മറ്റു വല്ല പ്രേരണകൾ ഉണ്ടോ എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജലീബ് അബ്ബാസിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് അനധികൃത കച്ചവടക്കാരാണ് മദ്യക്കച്ചവടം നടത്തുന്നത്. നിരവധി മരണങ്ങളാണ് ഇത്തരത്തിൽ ഇവിടെ അനധികൃതമായി കച്ചവടം നടത്തുന്നത്. ഈ കച്ചവടം നിയന്ത്രിക്കാൻ സാധിക്കുന്നില്ല. പൊലീസ് ഒത്താശയോടെയാണ് ഇവിടെ അനധികൃത മദ്യക്കച്ചവടം നടത്തുന്നതെന്നാണ് സൂചന ലഭിക്കുന്നത്.