play-sharp-fill
കുവൈറ്റിലെ  പള്ളിയിൽ മലയാളികളുടെ അവിഹിത വിവാദം: പള്ളി ട്രസ്റ്റിയെ കാമുകിയുടെ വീട്ടിൽ നിന്നും ഭർത്താവ് പൊക്കി; ഭർത്താവിന്റെ കയ്യിൽ കടിച്ച് ട്രസ്റ്റിയെ കാമുകി രക്ഷിച്ചു; ട്രസ്റ്റിയുടെ അവിഹിതം സോഷ്യൽ മീഡിയയിൽ വൈറൽ

കുവൈറ്റിലെ പള്ളിയിൽ മലയാളികളുടെ അവിഹിത വിവാദം: പള്ളി ട്രസ്റ്റിയെ കാമുകിയുടെ വീട്ടിൽ നിന്നും ഭർത്താവ് പൊക്കി; ഭർത്താവിന്റെ കയ്യിൽ കടിച്ച് ട്രസ്റ്റിയെ കാമുകി രക്ഷിച്ചു; ട്രസ്റ്റിയുടെ അവിഹിതം സോഷ്യൽ മീഡിയയിൽ വൈറൽ

തേർഡ് ഐ ബ്യൂറോ

കുവൈറ്റ്‌സിറ്റി: കുവൈറ്റിലെ പള്ളിയിൽ അവിഹിത വിവാദം. പള്ളി ട്രസ്റ്റിയെ കാമുകിയുടെ വീട്ടിൽ നിന്നും ഭർത്താവ് പൊക്കിയെന്ന വിവാദമാണ് ഇപ്പോൾ കത്തിപ്പടരുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ വിവാദം കുവൈറ്റിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കുവൈറ്റിലെ പള്ളിയിലെ ട്രസ്റ്റിയും ഇതേ പള്ളിയിൽ എത്തുന്ന വിശ്വാസിയായ വീട്ടമ്മയും തമ്മിലുള്ള അവിഹിതമാണ് നാട്ടിലെങ്ങും പാട്ടായി മാറിയത്. കഴിഞ്ഞ ദിവസം ഭർത്താവ് ജോലിയ്ക്കു പോയ സമയത്ത് ട്രസ്റ്റി കാമുകിയെ കാണാൻ വീട്ടിലെത്തി. ഇരുവരും തമ്മിലുള്ള സ്‌നേഹപ്രകടനങ്ങൾ ആരങ്ങേറുന്നതിനിടെയാണ് ഭർത്താവ് തിരികെ എത്തിയത്. ഭാര്യയുടെ അപ്രതീക്ഷിതമായുള്ള പ്രതികരണം കണ്ടതോടെ ഭർത്താവിന് സംശയമായി. തുടർന്നു ഭർത്താവ് ഉടൻ തന്നെ ഫ്‌ളാറ്റിനുള്ളിൽ പരിശോധന നടത്തി. ഈ പരിശോധനയ്ക്കിടെയാണ് ഫ്‌ളാറ്റിനുള്ളിൽ ഒളിച്ചിരിക്കുന്ന പള്ളി ട്രസ്റ്റിയെ കണ്ടെത്തിയത്. തുടർന്നു, പള്ളി ട്രസ്റ്റിയെ പിടികൂടാൻ ഇദ്ദേഹം ശ്രമം ആരംഭിച്ചു. എന്നാൽ, ഇയാളെ രക്ഷപെടുത്താനുള്ള നീക്കം കാമുകി തന്നെയാണ് നടത്തിയത്. ഭർത്താവിന്റെ കയ്യിൽ കടിച്ച ഭാര്യ ഇയാളെ രക്ഷപെടുത്തുകയായിരുന്നു. ഭാര്യയെയും കാമുകനെയും പിടികൂടിയ ഭർത്താവിന്റെ കയ്യിൽ കടിച്ച ശേഷം വീട്ടമ്മ പള്ളി ട്രസ്റ്റിയായ കാമുകനെ രക്ഷപെടുത്തി. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ ഇടയിൽ വൈറലായി മാറിയിട്ടുണ്ട്. മലയാളികൾക്ക് ആകെ നാണക്കേടായിരിക്കുകയാണ് ഇപ്പോൾ പുറത്തു വന്ന വാർത്തകൾ.