
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലുള്ള രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് കുവൈത്തിലെ വ്യോമപാത താല്‍ക്കാലികമായി അടച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ പ്രഖ്യാപിച്ചു.
വിമാനങ്ങളും യാത്രക്കാരും ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. വിമാന കമ്പനികളുടെയും യാത്രക്കാരുടെയും സുരക്ഷയും കുവൈത്ത് എയർപോർട്ടിലെ പ്രവർത്തനങ്ങളുടെയും സംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല രഹ്‌ജി അറിയിച്ചു, ബന്ധപ്പെട്ട അധികാരികള്‍ പ്രാദേശികവും അന്താരാഷ്ട്രവുമായ ഏജൻസികളുമായി സഹകരിച്ച് 24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ വിവരങ്ങള്‍ ലഭിക്കുന്നതുമുതല്‍ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത അറിയിപ്പുകള്‍ വരുന്നതുവരെ പൊതുജനങ്ങളും മാധ്യമങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പിന്തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അതോടൊപ്പം കുവൈത്തില്‍ മിക്കയിടങ്ങളിലും അപകട സൈറണ്‍ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.



