play-sharp-fill
കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിന്  തീപിടിച്ചു: 39 മരണം, മരിച്ചവരിൽ 2 മലയാളികളും

കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിന് തീപിടിച്ചു: 39 മരണം, മരിച്ചവരിൽ 2 മലയാളികളും

 

കുവൈറ്റ്: സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളികളും. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിലവിൽ 39 പേർ തീപിടുത്തത്തിൽ മരണപ്പെട്ടു. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്

 

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു മലയാളി സംരംഭകനായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ആറുനില ഫ്ലാറ്റിന് തീപിടിച്ചത്. അടുക്കളയിൽ നിന്നുമാണ് ആദ്യം ഉയർന്നത് പിന്നീട് മുറികളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ് തീപിടുത്തം ഉണ്ടായത് . മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്.


 

തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രവാസി മലയാളി വ്യവസായിയുടെ കീഴിലുള്ള സ്ഥാപനത്തിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group