കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ചത് കോട്ടയം പാമ്പാടി സ്വദേശിയടക്കം 11 മലയാളികള്‍; ആകെ തിരിച്ചറിഞ്ഞത് 21 ഇന്ത്യാക്കാരെ ; മരിച്ചവരില്‍ കൂടുതലും മലയാളികളും ഇന്ത്യാക്കാരും എന്ന് സൂചന; പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരം; മരണസംഖ്യ 48 ആയി ഉയര്‍ന്നു
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞവരില്‍ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായി.
മരിച്ചവരിൽ പാമ്പാടി സ്വദേശിയും പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫിൻ ഏബ്രഹാം സാബു (29 ) വാണ് മരിച്ചത്. സഹോദരനായ ഫെബിനും കുവൈറ്റിലുണ്ട്. ഇടിമണ്ണിൽ സാബു ഫിലിപ്പ് ,ഷേർളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിൻ നെടുംകുഴി ആർ ഐ ടിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റെഫിൻ കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയാരിരുന്നു സഹോദരങ്ങൾ ഫെബിൻ ,കെവിൻ
താഴെ പറയുന്നവരാണ് വിവിധ ആശുപത്രികളില്‍ വെച്ച് മരണമടഞ്ഞത്. ഇവരില്‍ 11 പേർ മലയാളികള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞ മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ഉടൻ തന്നെ ലഭ്യമാകും. മരിച്ച മലയാളികളില്‍ ഉമറുദ്ദീൻ ഷമീർ ((33) കൊല്ലം ഓയൂർ സ്വദേശിയാണ്. നിലവില്‍ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയില്‍ വയ്യാങ്കരയിലാണ് താമസം. മരിച്ചവരില്‍ കൂടുതലും മലയാളികളും ഇന്ത്യക്കാരുമാണെന്നാണ് സൂചന. മരണസംഖ്യ 48 ആയി ഉയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1.ഷിബു വർഗീസ്
2 തോമസ് ജോസഫ്
3.പ്രവീണ്‍ മാധവ് സിങ്
4.ഷമീർ
5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
6 ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7.കേളു പൊന്മലേരി
8 സ്റ്റീഫിൻ എബ്രഹാം സാബു
9 അനില്‍ ഗിരി
10.മുഹമ്മദ് ഷെരീഫ് ഷെരീഫ
11.സാജു വർഗീസ്
12. ദ്വാരികേഷ് പട്ടനായക്
13 മുരളീധരൻ പി.വി
14 വിശ്വാസ് കൃഷ്ണൻ
15 അരുണ്‍ ബാബു
16 സാജൻ ജോർജ്
17 രഞ്ജിത്ത് കുണ്ടടുക്കം
18. റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍
19.ജീസസ് ഒലിവറോസ് ലോപ്‌സ്
20 ആകാശ് ശശിധരൻ നായർ
21 ഡെന്നി ബേബി കരുണാകരൻ
കുവൈത്തിലെ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്ബില്‍ ഉണ്ടായ വൻ തീപിടുത്തത്തില്‍, മരണസംഖ്യ ഇനിയും ഉയർന്നേക്കും. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. ഷെബീർ, രജിത്ത്, അലക്‌സ്, ജോയല്‍, അനന്ദു, ഗോപു, ഫൈസല്‍ തുടങ്ങിയവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളികള്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അനില്‍ മിശ്രി, രഞ്ജിത് പ്രസാദ്, ഷൈജു പറക്കല്‍, പിള്ള, റോജൻ മടയില്‍, അനുമോൻ പനകലം, ജിതിൻ (മധ്യപ്രദേശ്), ശ്രീനു, ശ്രീവത്സലു (ആന്ധ്രാപ്രദേശ്), ശിവശങ്കർ (നേപ്പാള്‍), പ്രവീണ്‍ (മഹാരാഷ്ട്ര), സന്തോഷ് (മുംബൈ) തുടങ്ങിയവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കൊല്ലം സ്വദേശികളാണ് പരിക്കേറ്റവരിലേറെയും എന്നാണ് ലഭിക്കുന്ന വിവരം.
പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്ബനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കെട്ടിടത്തില്‍ തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാൻ ഉദ്യോഗസ്ഥർ പരിശോധന നടത്തും.
‘ കുവൈറ്റില്‍ തൊഴിലാളി ക്യാമ്ബിലെ തീപിടിത്തം ഞെട്ടിക്കുന്നത്. നാല്‍പതിലേറെ പേർ മരിക്കുകയും 50 ലേറെ പേർ പരിക്ക് പറ്റി ആശുപത്രിയിലുമാണ്. അംബാസഡർ ക്യാമ്ബിലേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു’, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ ഏംബസി ഹെല്‍പ്പ് ലൈൻ നമ്ബർ നല്‍കിയിട്ടുണ്ട്. + 96565505246 .എല്ലാവിധ സഹായവും എത്തിക്കുമെന്നും ഏംബസി അറിയിച്ചു.
അതിനിടെ, കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അസ്സബാഹ് അപകട സ്ഥലം സന്ദർശിച്ചു. തുടർനടപടികള്‍ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നല്‍കി. തീപിടിത്തത്തില്‍ 30 പേർ മരിച്ചതായി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 43 പേർക്ക് ഗുരുതര പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ആവശ്യമായ സജ്ജീകരണങ്ങള്‍ രാജ്യത്തെ ആശുപത്രികളില്‍ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്ബില്‍ താമസിക്കുന്നത്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവർക്കും പുക ശ്വസിച്ചവർക്കുമാണ് ഗുരുതര പരിക്കേറ്റത്. മലയാളികളും തമിഴ്‌നാട്ടുകാരും ഉത്തരേന്ത്യക്കാരും അടക്കമുള്ളവരാണ് ഈ തൊഴിലാളി ക്യാമ്ബില്‍ താമസിക്കുന്നത്. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റവരെ അദാൻ ആശുപത്രി, ഫർവാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിർ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്.