
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തില്‍ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാള്‍ക്കായുള്ള തിരിച്ചറിയല്‍ നടപടി പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഉള്‍പ്പെടെ വിമാനത്തിലുണ്ട്. തമില്‍നാട് സർക്കാർ അയച്ച ആംബുലൻസുകള്‍ നെടുമ്പാശേരിയില്‍ എത്തിയിട്ടുണ്ട്.
രാവിലെ 10.30ഓടു കൂടിയാണ് വിമാനം കൊച്ചിയിലെത്തുക. കൊച്ചിയില്‍ 31 മൃതദേഹങ്ങളാണ് ഇറക്കുക. 23 മലയാളികളും 7 തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്.



