play-sharp-fill
കുവൈത്ത് തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് സ്ഥിരീകരിച്ച് അധികൃതർ

കുവൈത്ത് തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് സ്ഥിരീകരിച്ച് അധികൃതർ

കുവൈത്ത് :  കുവൈത്തിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല്‍.

കുവൈത്ത് അഗ്നിരക്ഷാസേനയുടെ അന്വേഷണത്തില്‍ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തീപ്പിടിത്തില്‍ 24-മലയാളികളുള്‍പ്പെടെ 50 പേരാണ് മരിച്ചത്.


സംഭവത്തില്‍ കെട്ടിട ഉടമ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ, കെട്ടിട ഉടമ, കമ്ബനിയിലെ ഉദ്യോഗസ്ഥൻ എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച കൊച്ചിയിലെത്തിച്ചു. ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. 23 മലയാളികള്‍, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ എത്തിച്ചത്. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിൻറെ മൃതദേഹം മുംബൈയില്‍ എത്തിക്കും.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി. കമ്ബനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഈജിപ്തുകാരനായ സുരക്ഷാജീവനക്കാരന്റെ മുറിയില്‍ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പാചകവാതക സിലിൻഡറുകള്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത്.