കുവൈത്ത് തീപിടിത്തത്തിൽ മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി കുവൈത്തിൽ എത്തിയത് ഒരാഴ്ച മുമ്പ്, എഞ്ചിനിയറായി ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ മരണം

Spread the love

കോട്ടയം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി കുവൈത്തിൽ എത്തിയത് ഒരാഴ്ച മുമ്പാണെന്ന് വിവരം.

മെക്കാനിക്കല്‍ എഞ്ചിനിയറായി ജൂണ്‍ അഞ്ചിനാണ് ശ്രീഹരി ജോലിയില്‍ പ്രവേശിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയാണ് 27കാരനായ ശ്രീഹരി.

ഇത്തിത്താനം ഇളംകാവ് കിഴക്കേട്ടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ്. പിതാവ് പ്രദീപും കുവൈത്തിലാണ് ജോലി ചെയ്യുന്നത്. തീപിടിത്തത്തിന് ശേഷം ശ്രീഹരിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദീപാണ് വിവരം ഇന്ന് രാവിലെ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കുകയാണെന്ന് എംബസി – നോര്‍ക്ക അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.

തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം.