
കുവൈത്ത് സിറ്റി: ഒരു നിസ്സാര തർക്കം കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. സിഗരറ്റിന്‍റെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് 20 വയസ്സിനടുത്തുള്ള ഒരു പാകിസ്ഥാൻ യുവാവ് സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.
ഒരു ആഴ്ച മുമ്പ് നടന്ന ഈ സംഭവം അതീവ രഹസ്യമായിട്ടാണ് പൊലീസ് അന്വേഷിച്ചത്. കത്രിക ഉപയോഗിച്ച് നിരവധി തവണ കുത്തിയാണ് മകൻ പിതാവിനെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.