വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; പ്രതിക്ക് ജീവപര്യന്തം, തടവുശിക്ഷ വിധിച്ച്‌ കോടതി

Spread the love

വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം അംഘാരയിലെ സ്ക്രാപ്പ് യാർഡില്‍ കുഴിച്ചുമൂടിയ കേസില്‍ കുവൈത്ത് പൗരന് അപ്പീല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുവൈത്തിലെ സാദ് അല്‍-അബ്ദുള്ളയില്‍ ആണ് സംഭവം. നേരത്തെ കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ചു കൊണ്ടാണ് അപ്പീല്‍ കോടതിയുടെ ഈ സുപ്രധാന വിധി.

video
play-sharp-fill

പ്രതിയും ഡ്രൈവറും തമ്മിലുണ്ടായ തർക്കമാണ് ആസൂത്രിതമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി പ്രതി മൃതദേഹം അംഘാരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ കുഴിച്ചുമൂടുകയുമായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ അന്വേഷണത്തിലും ഫോറൻസിക് പരിശോധനകളിലും പ്രതിയുടെ പങ്ക് തെളിവ് സഹിതം പുറത്തുവന്നു.

സാങ്കേതിക തെളിവുകളും ഫോറൻസിക് റിപ്പോർട്ടുകളും പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ സഹായിച്ചു. മനഃപൂർവ്വമായ നരഹത്യ, മൃതദേഹം ഒളിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group