ഒറ്റ ദിവസത്തെ കൊറോണക്കേസിൽ കുവൈറ്റിൽ റെക്കോർഡ്: 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് ആയിരം കേസുകൾ; നൂറുകണക്കിന് മലയാളികൾക്കും കൊറോണ ബാധ; കുവൈറ്റ് അനുഭവിക്കുന്നത് നിയന്ത്രണം ലംഘിച്ച് തെരുവിൽ ഇറങ്ങിയതിന്റെ ഫലം
തേർഡ് ഐ ബ്യൂറോ
കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 1073 പേർക്ക്..! കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ശേഷം ആദ്യമായാണ് ഇത്രയും അധികം ആളുകൾക്ക് ഒന്നിച്ച് രോഗം ബാധിച്ചിരിക്കുന്നത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ചൊവ്വാഴ്ച ഏറ്റവും കൂടുതൽ ആളുകൾക്കു രോഗം ബാധിച്ചത്.
വൈകിട്ട് നാലര മുതൽ ആറര വരെ നൽകിയ ഇളവുകൾ മുതലെടുത്ത് ആളുകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയതാണ് കുവൈറ്റിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇത് രാജ്യത്തെ സ്ഥിതി സങ്കീർണ്ണമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ച് 1073 പേരിൽ 332 പേരും ഇന്ത്യക്കാരാണ്. ഇതിൽ അൻപത് ശതമാനത്തിനു മുകളിലും മലയാളികളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രണ്ടാം സ്ഥാനത്തു നിൽക്കുന്നത് കുവൈറ്റ് സ്വദേശികളാണ്. 231 പേർക്കാണ് ഇതുവരെ കുവൈറ്റ് സ്വദേശികൾക്കു രോഗം ബാധിച്ചിരിക്കുന്നത്. 181 ഈജിപ്യഷൻസിനും 102 ബംഗ്ലാദേശികൾക്കും, 227 മറ്റു രാജ്യക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
342 പേരാണ് രാജ്യത്ത് കോവിഡ് ബാധയിൽ നിന്നും മുക്തി നേടിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 4681 പേർക്കാണ് രോഗ വിമുക്തരായിരിക്കുന്നത്. 11962 പേരാണ് കൊറോണ വൈറസ് ബാധയ്ക്കു ഇതുവരെ രാജ്യത്ത് ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ 179 പേർ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടിയിരിക്കുന്നത്.
രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചെറിയ ഇളവ് പോലും ലഭിക്കുമ്പോൾ ആളുകൾ കൂട്ടത്തോടെ വഴിയിൽ ഇറങ്ങുകയാണ്. ഈ ഇളവ് മുതലെടുത്ത് വഴിയിൽ ഇറങ്ങിയതോടെയാണ് കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചതെന്നാണ് റിപ്പോർ്ട്ട്. ഇത്തരത്തിൽ തെരുവിൽ ഇറങ്ങുന്നവരിൽ കൂടുതലും മലയാളികളാണ് എന്നതാണ് ഏറെ സങ്കടകരം.
ഇതുവരെ ഉണ്ടായതിൽ ഏറ്റവും കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായിരിക്കുന്നത്. കൊറോണ ബാധയുണ്ടായ ശേഷം ആദ്യമായാണ് ഇത്രയും കേസുകൾ ഒറ്റ ദിവസം ഉണ്ടാകുന്നത്.