
തേർഡ് ഐ ബ്യൂറോ
വാഷിംങ്ടൺ: കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്(91) അന്തരിച്ചു. കാൻസർ ബാധിതനായി അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
കുവൈത്ത് ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.ജൂലായ് 17 നു കുവൈത്തിൽ വെച്ച് അമീർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ഇതിനു ശേഷം തുടർ ചികിൽസക്കായി ജൂലായ് 19 നാണു അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടു പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.എസ്. വ്യോമ സേനയുടെ പ്രത്യേക വിമാനമാണു യാത്രക്കായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്കാകരമായ സാഹചര്യം ഉടലെടുത്തതിനെ തുടർന്ന് ഭരണ ഘടനാ പരമായി അമീറിൽ നിക്ഷിപ്തമായ ചില പ്രത്യേക അധികാരങ്ങൾ താൽക്കാലികമായി കിരീടാവകാശിയും അർദ്ധ സഹോദരനുമായ ഷൈഖ് നവാഫ് അൽ അഹമദ് അൽ സബാഹിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
മൃതദേഹം ഉടൻ തന്നെ കുവൈത്തിലേക്ക് എത്തിക്കും. സഹോദരനും നാഷനൽ ഗാർഡ് ഉപ മേധാവിയുമായ ഷൈഖ് മിഷ് അൽ അഹമദിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹത്തെ അനുഗമിക്കും. രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസം സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും