കളിക്കുന്നതിനിടെ കുട്ടി വാഷിംഗ് മെഷീനിൽ കയറി ഒളിച്ചു കുടുങ്ങി: ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

Spread the love

കോഴിക്കോട് :ഒളവണ്ണയിൽ വാഷിംഗ് മിഷീൻ്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി.

കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം. കളിക്കുന്നതിനിടയിൽ വാഷിംഗ് മിഷീന്റെ

ഉള്ളിൽ കയറിയ കുട്ടി കുടുങ്ങി പോകുകയായിരുന്നു. മീഞ്ചന്തയിൽ നിന്നും ഫയർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ

ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്. നാലു വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങി എന്ന വിവരം അറിഞ്ഞ് മീഞ്ചന്ത ഫയർ യൂണിറ്റ് കുതിച്ചെത്തുകയായിരുന്നു.