
കാട്ടാക്കട : പശ്ചിമഘട്ട വനമേഖലയില്‍ മാത്രം കാണപ്പെടുന്ന ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ പുറംലോകത്തിനു പരിചയപ്പെടുത്തിയ ആദിവാസി സംഘത്തിലൊരാളായ കോട്ടൂർ അഗസ്ത്യവനം ചോനംപാറ ഊരില്‍ കുട്ടിമാത്തൻ കാണി(72) അന്തരിച്ചു.
അർബുദം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ പാലോട് ബൊട്ടാണിക്കല്‍ ഗാർഡനിലെ(ജെഎൻടിബിജിആർഐ) ഗവേഷകർക്കു കാട്ടിക്കൊടുത്തത് കുട്ടിമാത്തൻകാണി, മല്ലൻകാണി, ഈച്ചൻകാണി എന്നിവരുടെ സംഘമായിരുന്നു. പിന്നീട് ജെഎൻടിബിജിആർഐ ആരോഗ്യപ്പച്ച ഉപയോഗിച്ച് ആര്യവൈദ്യ ഫാർമസിയുമായി ചേർന്ന് ‘ജീവനി’ എന്ന മരുന്ന് ഉത്പാദിപ്പിക്കുകയും ഇതിലെ ലാഭവിഹിതം കാണി സമുദായ ക്ഷേമ ട്രസ്റ്റിനു നല്‍കുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രസ്റ്റാണ് വനഭൂമിയില്‍ ആരോഗ്യപ്പച്ച കൃഷിചെയ്ത് കൈമാറിയിരുന്നതും. ട്രസ്റ്റിന്റെ ആജീവനാന്ത എക്സിക്യുട്ടീവ് അംഗംകൂടിയാണ് കുട്ടിമാത്തൻ കാണി.
ഈ സംഘത്തിലെ ഈച്ചൻകാണി മാസങ്ങള്‍ക്കു മുൻപാണ് മരിച്ചത്.