കുറ്റ്യാടിയില്‍ ഉണ്ടായത് സ്നേഹത്തള്ളലാണ്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയില്‍ എത്തിയപ്പോഴുണ്ടായ പിടിവലിയെ ന്യായീകരിച്ച്‌ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ

Spread the love

കോഴിക്കോട്‌: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയില്‍ എത്തിയപ്പോഴുണ്ടായ പിടിവലിയെ ന്യായീകരിച്ച്‌ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ. ഉണ്ടായത് സ്നേഹത്തള്ളലാണെന്ന് എന്നാണ് പ്രവീണ്‍ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങള്‍ യാത്രയുടെ പോസിറ്റീവ് വശം ചർച്ച ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു.

video
play-sharp-fill

കുറ്റ്യാടിയിലെ സ്റ്റേജില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയെന്നും പ്രവീണ്‍ കുമാർ സമ്മതിക്കുന്നു. പിന്നീടുള്ള സ്റ്റേജുകളില്‍ അത് നിയന്ത്രിച്ചെന്നും വലിയ ജനാധിപത്യ പാർട്ടില്‍ അങ്ങനെയൊക്കെ സംഭവിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരാളും വീണിട്ടില്ലെന്നും പ്രവീണ്‍ കുമാർ കൂട്ടിച്ചേർത്തു.

പുതുയുഗ യാത്രയില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ ഷാഫി പറമ്പിലിനെ ആദ്യം സംസാരിക്കാൻ ക്ഷണിക്കാതിരുന്നതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്. സ്ഥലം എംപിയായ തന്നെ ജാഥാ നായകന് മുമ്ബ് സംസാരാക്കാൻ വിളിക്കാത്തതാണ് ഷാഫിയെ ചൊടിപ്പിച്ചത്. എം കെ രാഘവൻ, പാറക്കല്‍ അബ്ദുള്ള, അടൂർ പ്രകാശ് എന്നിവർ സംസാരിച്ചതിന് പിന്നാലെ സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് ഷാഫി പറമ്ബില്‍ സംസാരിക്കണമെന്ന് സദസില്‍ നിന്ന് ആവശ്യമുയർന്നു. ഇതോടെ ഷാഫിയെ ക്ഷണിക്കാൻ പ്രമോദ് കക്കട്ടില്‍ ശ്രമിച്ചെങ്കിലും ഷാഫി തടഞ്ഞു. സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് ഷാഫിയെ ക്ഷണിക്കാനെത്തിയപ്പോഴും ഷാഫി തടയാൻ ശ്രമിച്ചു. ഇതിനിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്ബോള്‍ അതില്‍ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group