‘ഞങ്ങൾ അത്രേ ചെയ്തുള്ളു, പ്രശ്‌നമാണെങ്കിൽ സ്‌കൂട്ടർ തിരികെ കൊടുത്തേക്കാം സാറേ ‘ ; കുട്ടിമോഷ്ടാക്കളുടെ മൊഴി കേട്ട് അന്തം വിട്ട് പൊലീസ്

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്തഷ്ടമിക്കു പോകുന്നതിനിടെ വഴിയിൽ റോഡരുകിൽ കണ്ട രണ്ട് സ്‌കൂട്ടറുകൾ എടുത്ത് ഓടിച്ചു പോയ മൂന്ന് വിദ്യാർഥികൾ പൊലീസ് പിടികൂടി. പട്ടിത്താനം സ്വദേശികളായ വിദ്യാർഥികളാണ് പൊലീസിന്റെ പിടിയിലായത്. നമ്പ്യാകുളം, മുട്ടുചിറ എന്നിവിടങ്ങളിൽ നിന്നാണ് സ്‌കൂട്ടറുകൾ ഇവർ മോഷ്ടിച്ചത്. ഇതോടെ ഉടമസ്ഥർ പരാതി നൽകി.

സിസിടിവി ദൃശ്യം പരിശോധിച്ച് റോഡുകളിൽ തിരച്ചിൽ നടത്തി. ഇതിനിടയിൽ മോഷ്ടിച്ച സ്‌കൂട്ടറിൽ വന്ന സംഘം 6 കിലോമീറ്റർ അകലെ വാലാച്ചിറയിൽ നാട്ടുകാരുടെ മുൻപിൽ പെട്ടു. നാട്ടുകാർ ഇവരെ കടുത്തുരുത്തി പൊലീസിന് കൈമാറി. റോഡരുകിൽ താക്കോൽ സഹിതം ഉള്ള സ്‌കൂട്ടറുകളാണ് സംഘം എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇഴർ പറഞ്ഞതിങ്ങനെയായിരുന്നു. ‘വൈക്കത്തഷ്ടമി കൂടാൻ പോകാൻ സ്‌കൂട്ടറുകൾ ഒന്ന് എടുത്തു. ഞങ്ങൾ അത്രേ ചെയ്തുള്ളു. പ്രശ്നമാണെങ്കിൽ സ്‌കൂട്ടർ തിരികെ കൊടുത്തേക്കാം സാറേ…. ഈ നിഷ്‌കളങ്കതയ്ക്ക് മുമ്പിലൊന്നും പൊലീസ് വീണില്ല. വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.