video
play-sharp-fill

കുട്ടിഡ്രൈവിംഗ് ; ആർ സി ബുക്ക് ഉടമ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു

കുട്ടിഡ്രൈവിംഗ് ; ആർ സി ബുക്ക് ഉടമ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു

Spread the love

 

സ്വന്തം ലേഖിക

കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകിയതിന് നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. നുള്ളിപ്പാടിയിൽ വെച്ച് കെ എൽ 14 ജി 6648 നമ്പർ സ്‌കൂട്ടർ പിടികൂടിയ സംഭവത്തിൽ ആർ സി ഉടമ മൊഗ്രാൽ പുത്തൂരിലെ അഹ് മദ് ഫയാസിനെതിരെയും, ഓൾഡ് പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്നും ജി എ 08 ബി 9907 നമ്ബർ സ്‌കൂട്ടർ പിടികൂടിയ സംഭവത്തിൽ ആസാദ് നഗറിലെ ഫാത്വിമയ്ക്കെതിരെയും പോലീസ് കേസെടുത്തു.

പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് കെ എൽ 14 ഡബ്ല്യു 8608 നമ്പർ സ്‌കൂട്ടർ പിടികൂടിയ സംഭവത്തിൽ എരിയാലിലെ സുലൈമാനെതിരെയും, കെ എൽ 14 ഡബ്ല്യു 8495 നമ്പർ സ്‌കൂട്ടർ പിടികൂടിയ സംഭവത്തിൽ കുശാൽനഗറിലെ ഹനീഫയ്ക്കെതിരെയും ടൗൺ പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രിപ്പിളടിച്ച് വരികയായിരുന്ന കെ എൽ 14 എസ് 2757 നമ്ബർ സ്‌കൂട്ടർ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ ഓടിച്ചുപോയതിനും പോലീസ് കേസെടുത്തു. ബാങ്കിൽ റോഡിൽ വെച്ചാണ് വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ ഓടിച്ചുപോയത്.