
കുട്ടൂകാര്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
സ്വന്തം ലേഖകൻ
തൊടുപുഴ: കൂട്ടുകാരുമൊത്ത് നീന്തൽ പഠിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. പാറത്തോട് മേട്ടകിൽ സൂര്യാ ഭവനിൽ ശെന്തിൽ മഹാലക്ഷ്മി ദമ്പതികളുടെ മകൻ ഹാർവിൻ ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
മേട്ടകിയിലെ ചെക്ക് ഡാമിൽ സഹോദരി ഹർഷിനി അടങ്ങുന്ന സുഹൃത് സംഘത്തോടൊപ്പം നീന്തൽ പഠിക്കാനാണ് ഹാർവിൻ എത്തിയത്. അരയിൽ കയർ കെട്ടിയാണ് ഹാർവിൻ ചെക്ക് ഡാമിൽ ഇറങ്ങിയത്. നീന്തുന്നതിനിടെ കുട്ടി മുങ്ങിപ്പോകുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഹാർവിനെ കരയ്ക്ക് എത്തിച്ചത്. ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Third Eye News Live
0
Tags :