ആണുങ്ങളെ വിശ്വസിച്ചാലും ഒരിക്കലും പെണ്ണുങ്ങളെ വിശ്വസിക്കരുത്;എല്ലാ ആണുങ്ങൾക്കും എന്ത് സപ്പോർട്ടിനും ഞാൻ ഉണ്ടാകും;കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ സെറീന

Spread the love

കോഴിക്കോട്: സത്യം പറഞ്ഞാൽ ഞാനും ഒരു അതിജീവിതയാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് കേസ് വന്നത്. ജയേട്ടന്റെ ഭാഗത്ത് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമില്ല. ഞാനും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ്.

video
play-sharp-fill

പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്ന് നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ സെറീന. രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ സെറീനയെ കോഴിക്കോട് പ്രസ് ക്ലബിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.

ഈ ചടങ്ങിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കൂട്ടിക്കൽ ജയചന്ദ്രന്റെ പേരിൽ പോക്‌സോ കേസ് വന്നപ്പോൾ ലക്ഷങ്ങൾ ചെലവാക്കി സുപ്രീം കോടതിവരെ കേസ് നടത്തി ജാമ്യം നേടിയെടുക്കാൻ കാരണം സെറീനയാണ് എന്നാണ് രാഹുൽ ഈശ്വർ ചടങ്ങിൽ പറഞ്ഞത്. അതിന് പിന്നാലെയായിരുന്നു സെറീനയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്കൊരൊറ്റ കാര്യമേ പറയാനുള്ളു. ആണുങ്ങളെ വിശ്വസിക്കാം. പക്ഷേ കുറച്ച് പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കരുത്. ഈ കേസ് വന്നപ്പോൾ ഞാൻ പഠിച്ച പാഠമാണത്.എന്തെങ്കിലുമൊരു ദേഷ്യം വരുമ്പോൾ ആണുങ്ങളെ ജയിലിലടയ്‌ക്കാൻ വേണ്ടി ഇങ്ങനെ കള്ളക്കേസ് കൊടുക്കുമ്പോൾ ചിന്തിക്കണം അവർക്കും ഒരു കുടുംബമുണ്ടെന്ന്.

ഒരിക്കലും ഞങ്ങൾ ആത്മഹത്യ ചെയ്യില്ല. സത്യം എന്നായാലും പുറത്തുവരും. ചേട്ടനിത് ചെയ്‌തിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് എനിക്കാണ്. ഞാനെന്നും ഒപ്പമുണ്ടാകും. എല്ലാ ആണുങ്ങൾക്കും എന്ത് സപ്പോർട്ടിനും ഞാൻ ഉണ്ടാകും’- സെറീന പറഞ്ഞു.