ക്ഷേത്ര ഉത്സവത്തിനിടെ വോട്ടര്‍മാരെ കാണാനെത്തി;കുറ്റ്യാടി എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നേരെ കയ്യേറ്റശ്രമം; കേസെടുത്ത് പയ്യോളി പൊലീസ്

Spread the love

കുറ്റ്യാടി: കുറ്റ്യാടി എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ കയ്യേറ്റ ശ്രമമെന്ന് പരാതി. പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. മദ്യപിച്ച് എത്തിയ ആളാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയതായി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.

video
play-sharp-fill

കുറ്റ്യാടിയിലെ മണിയൂര്‍ തെരുവിലെ ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവമെന്നാണ് കുഞ്ഞമ്മദ് കുട്ടി പറയുന്നത്.

എല്ലാ വർഷവും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാറുണ്ട്. ഇത്തവണയും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തി. ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ഒരു സാമൂഹിക വിരുദ്ധന്‍ ബോധപൂര്‍വം കയ്യേറ്റ ശ്രമം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന ക്യാമറമാനെ തട്ടിമാറ്റിയാണ് തന്നെ ആക്രമിച്ചത്. കുറ്റ്യാടിയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ യുഡിഎഫിന്റെ പിന്തുണയോടെയാണ് ആക്രമണം നടത്തിയതെന്ന് സംശയമുണ്ട്.

ഇടതുപക്ഷ പ്രവര്‍ത്തകര്‍ സംയമനത്തോട് കൂടി മാത്രമേ ഇതിനെ സമീപിക്കാവൂ. യുഡിഎഫിന്റെ പ്രകോപനത്തില്‍ വീഴരുതെന്നും കുഞ്ഞമ്മദ് കുട്ടി കൂട്ടിച്ചേർത്തു.