കുറ്റിപ്പുറം ദേശീയപാതയിൽ സ്കൂ‌ട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം ; കൂടെയുണ്ടായിരുന്ന സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

മലപ്പുറം : കുറ്റിപ്പുറം ദേശീയപാതയിൽ സ്കൂ‌ട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

video
play-sharp-fill

കുറ്റിപ്പുറം താലൂക്ക് അശുപത്രിക്ക് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. നിലമ്പൂർ സ്വദേശിനി റിഫയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇരിമ്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറ്റിപ്പുറം അശുപത്രിപടിക്ക് സമീപത്ത് ദേശീയപാതയുടെ പണി പുരോഗമിക്കുന്ന സ്ഥലത്ത് വച്ച് പെൺകുട്ടികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് തട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ കയറുന്നതിനായി കുറ്റിപ്പുറത്തേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു പെൺകുട്ടികൾ. റിഫയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.