
സ്വന്തം ലേഖകൻ
കോട്ടയം: കുട്ടിക്കാനം പെരുവന്താനം റൂട്ടിൽ വാഹനങ്ങൾ തമ്മിൽ കുട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട അയ്യപ്പഭക്തരുടെ ബസ് സമീപത്തുണ്ടായിരുന്ന ബസിലിടിച്ച് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച്ച പുലർച്ചയോടെയാണ് കുട്ടിക്കാനം പെരുവന്താനം റൂട്ടിൽ മുറിഞ്ഞപുഴയിൽ അപകടം ഉണ്ടായത്.
കാറിലുണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ വിനോദ സഞ്ചാരികളിൽ മൂന്ന് പേർക്ക് അപകടത്തെത്തുടർന്ന് പരിക്ക് പറ്റി. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. റോഡിൽ നിന്ന് തെന്നി മറിഞ്ഞ ബസ് എതിർദിശയിൽ നിന്നും എത്തിയ കാറിനു മുകളിലേയ്ക്കാണ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടർന്നു കുട്ടിക്കാനം പെരുവന്താനം റോഡിൽ ഗതാഗതം തടസപ്പെട്ടു.



