video
play-sharp-fill

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ; നടൻ ഒളിവിലാണെന്ന് പൊലീസ് ; മൂന്ന് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിന്‍റെ വീഴ്ചയെന്ന് ആരോപണം

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ; നടൻ ഒളിവിലാണെന്ന് പൊലീസ് ; മൂന്ന് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിന്‍റെ വീഴ്ചയെന്ന് ആരോപണം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. നടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിന്‍റെ വീഴ്ചയുണ്ടെന്നാണ് ആരോപണം.

കഴിഞ്ഞ ജൂണ്‍ എട്ടിനാണ് കോഴിക്കോട്ടെ ഒരു വീട്ടില്‍ വെച്ച്‌ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടലുണ്ടായതായും, പ്രതി പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

അതിനിടെ, ഇരയായ കുഞ്ഞിനും സംരക്ഷകർക്കും സുരക്ഷയും മാനസിക പിന്തുണയും നല്‍കാൻ ചെല്‍ഡ് വെല്‍ഫെയർ കമ്മിറ്റി പ്രത്യേക ആളെ നിയോഗിച്ചിരിക്കുകയാണ്. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായ ആരോപണത്തിനിടെയാണ് തീരുമാനം.