കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടത് അമിതവേഗത മൂലം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞു; പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരം

Spread the love

കോട്ടയം: നിയന്ത്രണം നഷ്ടപ്പെട്ട ശബരിമല തീർഥാടകരുടെ ബസ് റോഡിലേക്കു മറിഞ്ഞു നിരവധി പേർക്ക് പരുക്ക്.

video
play-sharp-fill

രണ്ടു പേർക്കു ഗുരുതര പരുക്കേറ്റു. തമിഴ്നാട് സ്വദേശികളായ തീർഥാടകരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ലേയ്ക്ക് മാറ്റി.

44 യാത്രക്കാരുമായി തമിഴ്നാട്ടിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന ബസിന് അമിത വേഗതയാണ് അപകടത്തിന് കാരണം. അമിത വേഗത്തിൽ എത്തിയ ബസ് വളവിൽ വച്ചു ബസിന്റെ നിയത്രണം വിട്ട് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ ഇതുവഴി കടന്നുപോയ വാഹന യാത്രക്കാരും ഹൈവേ പോലീസും, എം വി ഡി സേഫ് സോണും, പീരുമേട് ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിൽ 7 കുട്ടികൾ ഉൾപ്പെടെ 44 തീർഥാടകർ ഉണ്ടായിരുന്നു.